Sunday, June 26, 2011



  • രണ്ടു  പതിറ്റാണ്ടായി  നാട്യമംഗലം  എന്ന കൊച്ചു  ഗ്രാമത്തിന്റെ  ഹൃദയ സംഗമ വേദിയായി നിലകൊള്ളുന്ന --ഗ്രാമ സൌന്ദര്യത്തിന്റെ  വശ്യതയില്‍   നിതാന്ത  ജാഗ്രതയില്‍  പോലും  നിശ്ചയ -ധാര്‍ട്യം കൈമുതലാക്കി  വളര്‍ച്ചയുടെ ഉണര്‍ത്തു ഗീതങ്ങളില്‍  സ്വന്തം ഗ്രാമതോടൊപ്പം എന്നും നിലയുറപ്പിച്ച ---ഇളം കാറ്റിനോട് പുന്ജിരിച്ചും--മഹാവേരുവായ കൊടും കാറ്റിനോട് മല്ലടിച്ചും , നാട്യമംഗലം എന്ന അനുഗ്രഹീത ഗ്രാമത്തിന്റെ ഹൃദയ കവാടമായി മാറിയ ""യുവധാര  ""അതിന്റെ വിജയകരമായ യാത്ര തുടരുകയാണ് !!
  • പ്രകൃതിരമണീയമായ  ഈ ""ദൈവത്തിന്റെ സ്വന്തം നാട് ""മാനവ ജീവിതത്തിനു  അനുഗ്രഹീതം എന്നും നിസ്സംശയം പറയാം !! സംഗീതം പോലെ എല്ലാവരെയും തൊട്ടു തലോടി  ,,ദാഹ ശമാനിയായി --ഇളനീരായി  നിതാന്ത നൃത്തം വെക്കുന്ന  ""കുന്തി പുഴയുടെ    സ്നേഹ സാന്നിധ്യം  ""   ഹരിത ഭംഗിയില്‍  ഏവരെയും അതിശയിപ്പിക്കുന്ന ഹൃധയീശ്വരിയയും  --സഹവര്‍ത്തിത്വ  -സഹവാസങ്ങളില്‍  എന്നും  സഹോദര്യ  ഐക്യ സന്ദേശത്തിന്റെ  നിലവിളക്കായും --മത നിരപേക്ഷ സംസ്കാരത്തിന്റെ  വളക്കൂറുള്ള     കേന്ദ്രമായും  --നാളിതുവരെ  നിലനിന്നതില്‍  കഴിഞ്ഞകാല  യുവധാര നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം -- പ്രദേശത്തെ എല്ലാ നല്ലവരായ  സഹോദരി  ,സഹോദരമാരെയും    , വഴികട്ടികളായ   ശ്രേഷ്ഠ , പുണ്യ ,വ്യക്തിത്വങ്ങളെയും   വളരെ വിനയപുരസം  യുവധാര സ്മരിക്കുകയാണ് ----ആ മഹല്‍ വ്യക്തിത്വങ്ങളുടെ പാതയില്‍  ഇനിയും നമുക്ക് മുന്നേറാം ---നേരിന്റെയും  നന്മയുടെയും വഴിയില്‍ !!!!!! 
  • കഴിഞ്ഞ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ "യുവധാര " അതിന്റെ സാമൂഹ്യ ഉത്തരവാദിത്വം  എന്ന ആശയത്തില്‍  അടിയുറച്ചു പ്രവര്‍ത്തിക്കാന്‍  പരമാവതി പരിശ്രമിച്ചിട്ടുണ്ട് --അതിന്റെ നേട്ടങ്ങളും അനുഭവത്തിലൂടെ  നാം അറിഞ്ഞിട്ടുണ്ട് ---നാട്ട്യമംഗലം  അതിന്റെ  രാഷ്ട്രീയ  -സാമൂഹ്യ- സാംസ്കാരിക  മേഖലയില്‍  യുവധാര എന്നും ഒരു പടി ഉയരത്തില്‍ തന്നെയായിരുന്നു  --നാടിന്‍റെ സാംസ്കാരിക  -സാമൂഹ്യ -അഭിവൃധിയില്‍  പങ്കാളിയായി  യുവധാര  അതിന്റെ കര്‍ത്തവ്യം ഇന്നും  നിര്‍വഹിച്ചു പോകുന്നു --പൊതു വികസന പ്രവര്‍ത്തനങ്ങളില്‍ പോലും യുവധാര അതിന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട് --
  • വികലമായ  കാഴ്ച്ചപ്പടുകള്‍ക്ക്   മുന്നില്‍  പ്രകൊപിതരാവാതെ  വിശ്വ  വിശാല മനസ്സുകള്‍ മുന്നില്‍ എന്നും നമസ്കരിക്കാന്‍ യുവധാര തയ്യാറാണ് --കേവല നശീകരണ ചിന്തകള്‍ക്ക് മുന്നില്‍ യാന്ത്രിക മനസ്സിനെ അടിയറ വെക്കാതെ  കാലത്തിന്റെ വിളിയൊച്ച കേള്‍ക്കാന്‍ യുവധരയിലൂടെ  പുതു യുവത തയ്യാറാവുകയാണ്‌ --കൂവിവിളിക്കുന്ന ആര്‍ത്തു പക്ഷികളാവാന്‍ കൊതിക്കാതെ  പ്രതികരണ ശേഷിയുള്ള യുവതയുടെ പുത്തന്‍ അദ്ധ്യായങ്ങള്‍ യുവധരയിലൂടെ  നമുക്ക് എഴുതി ചേര്‍ക്കാം ---കേവല നിഷ്ക്രിയ മനസ്സുകള്‍  യഥാര്‍ത്ഥ ഭീകരവാദത്തിന്റെ  ഉടമകളാണ് --നിഷ്ക്രിയവും  അരാഷ്ട്രീയവും  യഥാര്‍ത്ഥ പിന്തിരിപ്പന്‍  ഭീകര ചിന്താഗതികള്‍ ആണ് --നിഷ്ക്രിയ  അരാഷ്ട്രീയത്തിന്റെ  യഥാര്‍ത്ഥ സംഭാവനയാണ്‌ നാട്ടിലെ അരാജകത്വവും  -അധാര്‍മിക പരിവേഷങ്ങളും ---സാമൂഹ്യ നന്മയുടെ യഥാര്‍ത്ഥ കൂടിച്ചേരല്‍ നമുക്ക് യുവധാരയിലൂടെ  പൂര്തീകരണത്തില്‍ എത്തിക്കാം --
  • കപട ധാര്‍മികതയുടെ  ആധുനിക  വേഷപ്രച്ചന്നരായ  ""നവ മീഡിയ  കൂട്ടികൊടുപ്പ് ""സംസ്കാരത്തിന്റെ   കുഴലൂതുമായി വരുന്ന പിന്തിരിപ്പന്‍ ആശയ പ്രചാരകരുടെ യഥാര്‍ത്ഥ ലക്‌ഷ്യം  ''നിഷ്ക്രിയ  സാമൂഹ്യ ജന്മങ്ങലനെന്നത് " മനസ്സിലാക്കാന്‍  ഇനിയും വൈകിയാല്‍  അരാജകത്വത്തിന്റെ  പറുധീസയില്‍ നമ്മുടെ കൊച്ചു നാടും വെന്തമാരുക  തന്നെ ചെയ്യും  ---യുവ സമൂഹത്തിന്റെ കുത്തഴിഞ്ഞ പോക്കിന് തടയിടാന്‍ "" ഇരുമ്പു ഉലക്കകള്‍കു ആവില്ല "" എന്ന യാഥാര്‍ത്ഥ്യത്തോട്‌  നമുക്കും സീമാന്തരവാം ----വഴി പിഴച്ചു നടുവിലൂടെ നീങ്ങുന്ന ആധുനിക യുവത്വത്തിനു  തീര്‍ച്ചയായും --  - നേരിന്റെ  വഴിയിലേക്ക്  -പുത്തന്‍ പാതയിലേക്ക് - സഹാവര്തിത്വതിന്റെയും --യഥാര്‍ത്ഥ സാമൂഹ്യ കാഴ്ചപ്പാടിന്റെയും വഴിയിലേക്ക്  നമുക്ക് സ്വാഗതം ചെയ്യാം ---ലഹരിയുടെയും  - മദ്യാസക്തിയുടെയും -വര്‍ജനതിലൂടെ -- നമുക്ക് യഥാര്‍ത്ഥ  യുവത്വത്തെ കണ്ടെത്താം -- ലഹരി വിമുക്ത  --യുവത്വത്തിന്റെ  ആധുനിക  കൂടിചെരലിനു നമുക്ക്  യുവധരയിലൂടെ പരിശ്രമിക്കാം -----യുവധാര നടത്തുന്ന ലഹരി വിമുക്ത കാംപൈനിലേക്ക് എല്ലാവര്ക്കും സ്വാഗതം !! വളരുന്ന  ഊര്‍ജ സുറ്റ  യുവ തലമുറ  -അത് നമുക്ക് യുവതരയിലൂടെ  പ്രവര്തികമാക്കം !!     
  •  
  • കോളനി  സംസ്കാരത്തെ തുരത്തിയോടിച്ചു --പേരിനെങ്കിലും സ്വതന്ത്രരായ നമ്മള്‍ --വീണ്ടും അധിനിവേശ- കോളനി -സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിലനെന്നു  വൈകിയാണെങ്കിലും പലരും  തിരിച്ചറിഞ്ഞു തുടങ്ങി -- മാനവ സംസ്കാരത്തെ കേവലം അഹങ്കാരത്തിനും   സ്വെച്ചാതിപത്യതിനും  അടിയറ വെച്ച് --യന്ഗികളുടെയും   വെള്ളക്കരന്റെയും  പരുധീസയാക്കി  നമ്മുടെ നാടിന്‍റെ മാറ്റാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ  ഭീകരപ്രവര്തനതിനെതിരെ  യുവതയുടെ മുന്നേറ്റം  വരും നാളുകളില്‍ പ്രകടമാവുക തന്നെ ചെയ്യും --
  • ജനാധിപത്യത്തെ    കറവപ്പശു മാത്രമാക്കി മാറ്റാതെ  -ഒരു ജനതയുടെ  അഭിലാഷത്തിന്റെ  പ്രതികരണ വേദിയാക്കി മാറ്റുന്നതില്‍ ഇനിയും നമുക്ക് ഒരുപാടു പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ട് - കേവല നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ ജനാധിപത്യത്തെ മാനഭംഗം നടത്തുമ്പോള്‍ --അത് കണ്ടു മുറിവേറ്റ മനസ്സുമായി  ഒതുങ്ങി കൂടാതെ  പ്രതികരണത്തിന്റെ പുത്തന്‍ ഭാവതലങ്ങള്‍ നമുക്ക് യുവധരയിലൂടെ കണ്ടെത്താന്‍ ശ്രമിക്കാം --കാലഹരണപ്പെട്ട   --പിഴുതെരിയപ്പെട്ട - -പുരാതന  ഭീകര -മാഫിയ സംസാകാരത്തെ ---ജാതിയുടെയും  -മതത്തിന്റെയും പേരില്‍  വീണ്ടും പുറത്തെടുക്കാന്‍ ശ്രമിക്കുന്ന  അരാജകത്വ വാദികളോട്     സന്ധി ചെയ്യാന്‍  ദേശസ്നേഹിയായ  ഒരു ഭാരതീയനും കഴിയില്ല --- മതേതരത്വവും - സോഷ്യലിസവും - ജനാധിപത്യവും  വിജയിക്കട്ടെ -----